വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സ്വാഗതാർഹം- സുരേഷ്​ ഗോപി

തൃശൂർ: ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാർമായ ചിന്തയെന്ന് സുരേഷ് ഗോപി എം.പി. ആരുടെയും മതവികാരം ചോദ്യം ചെയ്യപെടരുത്. യേശുദാസ് അടക്കമുള്ളവർ ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്നു. ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് അത് നിഷേധിക്കരുത്. ക്ഷേത്രത്തി​​െൻറ ശുദ്ധി നിലനിർത്തികൊണ്ടാകണം നടപടികളെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂരിൽ സി.ബി.എസ്.ഇ ജില്ല കലോത്സവത്തി​​െൻറ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Tags:    
News Summary - Non Hindu's Temple Entry - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.