വയനാട്ടിൽ നോറോ വൈറസ്; ലക്കിടി ജവഹർ നവോദയ സ്കൂൾ വിദ്യാർഥിയിലാണ് രോഗം സ്ഥിരീകരിച്ചത്

വൈത്തിരി: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി ജവഹർ നവോദയ വിദ്യാലയത്തിലെ 122ഓളം വിദ്യാർഥികൾ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

കുട്ടികളിൽ അസ്വസ്ഥത കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന റിപ്പോർട്ട് വന്നതോടെയാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളും പരിസരവും ചൊവ്വാഴ്ച സന്ദർശിക്കുകയും ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തികൾ നടത്തുകയും ചെയ്തിരുന്നു.

ചികിത്സ തേടിയ വിദ്യാർഥികളെല്ലാം നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.

Tags:    
News Summary - Noro virus confirmed in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.