ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്ന ധാരണ ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശികയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ നവകേരള സദസ്സിലാണ് മന്ത്രിയുടെ അവകാശവാദം.
യു.ഡി.എഫിന്റെ കാലത്ത് 1543 കോടി രൂപ മാത്രമാണ് കോർപറേഷന്റെ പ്രവർത്തനത്തിന് ധനസഹായമനുവദിച്ചത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാർ 4963 കോടിയും രണ്ടാം സർക്കാർ ഇതുവരെ 4833 കോടിയും നൽകി.
11 വർഷത്തിനു ശേഷം ശമ്പള പരിഷ്കരണവും നടപ്പാക്കിയെന്ന് ആൻറണി രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.