കോഴിക്കോട്: ശബരിമലയിലേക്ക് ഇനിയില്ലെന്ന് ബിന്ദു അമ്മിണി. തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നേരത്തെ സുപ്രീംകോടതി നിയമത്തിെൻറ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സന്ദര്‍ശനം നടത്തിയത്.
ഹിന്ദുത്വത്തിെൻറ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ അക്രമം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീദര്‍ശനം അനിവാര്യമായി തോന്നിയതും സന്ദര്ശിച്ചതുമെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അന്നു മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്.
സമൂഹ മാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും തെൻറതെന്ന പേരില്‍ വ്യാജ അശ്ലീല വിഡിയോകളും പ്രചരിപ്പിക്കുകയാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിന്ദു പറഞ്ഞു.
നവംബര്‍ 18ന് രാത്രി ദിലീപ് വേണുഗോപാല്‍ എന്ന ആര്.എസ്.എസ് പ്രവര്ത്തകന് തന്നെ ആസിഡ് ഒഴിച്ചു കത്തിക്കുമെന്ന് വധഭീഷണി മുഴക്കി. ഇയാള്‍ക്കെതിരെ ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍, കൊയിലാണ്ടി സി.ഐ തന്നെ ഫോണില്‍ വിളിച്ച് പത്തനംതിട്ട സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് നിർദേശിച്ചത്.
തെൻറ പേരില്‍ പ്രചരിപ്പിക്കുന്ന അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ ഒന്നര വര്‍ഷമായിട്ടും കൊയിലാണ്ടി പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ബിന്ദു ആരോപിച്ചു. ദിലീപ് വേണുഗോപാലും അനുയായികളും തന്നെ അസഭ്യം പറയുന്നതിെൻറയും ഭീഷണിപ്പെടുത്തുന്നതിെൻറയും ശബ്ദറെക്കോഡ് വരെ നല്‍കിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം തനിക്ക് നല്‍കേണ്ട പൊലീസ് സംരക്ഷണവും കൊയിലാണ്ടി പൊലീസ് പിന്‍വലിച്ചിരിക്കുകയാണ്. തനിക്കെതിരെ വധഭീഷണി മുഴക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.