???????????????????? ????? ????????? ?????????? ?????? ???

എന്‍ഡോസള്‍ഫാന്‍ ഇര വാസപ്പ ഗൗഡ എങ്ങനെയാണ് ബാങ്കില്‍ പോകുക?

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ബെള്ളൂര്‍ അദ്യടുക്കയിലെ വാസപ്പ ഗൗഡ അഞ്ചുവര്‍ഷമായി കിടപ്പിലാണ്. കൈകാലുകളും ശരീരവും അനക്കാന്‍കഴിയാത്ത ഗൗഡയെ കാണാന്‍ മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് പിണറായി വിജയന്‍ വീട്ടില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെയുള്ള കിന്നിംഗാറില്‍ എത്തിയിരുന്നു. നവകേരളയാത്രക്ക് മുന്നോടിയായാണ് ആ വരവ്. കട്ടിലില്‍ കിടത്തിയാണ് പിണറായിയുടെ അടുത്തേക്ക് ഗൗഡയെ കൊണ്ടുവന്നത്. സംസ്ഥാന മുഖ്യമന്ത്രിക്ക് നേരിട്ടറിയുന്ന ഗൗഡക്ക് മരുന്ന് വാങ്ങണമെങ്കില്‍ ബെള്ളൂര്‍ സഹകരണ ബാങ്ക് തുറന്നുപ്രവര്‍ത്തിക്കണം.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സര്‍ക്കാറിന്‍െറ ധനസഹായം വാസപ്പ ഗൗഡക്ക് നല്‍കുന്നത് ബെള്ളൂര്‍ സഹകരണ ബാങ്കാണ്. മകന്‍ വിനയനാണ് ഇതുവരെ ബാങ്കുമായി ബന്ധപ്പെട്ട് പിതാവിനുവേണ്ടി ഇടപാട് നടത്തുന്നത്. 500, 1000 രൂപ പിന്‍വലിക്കുകയും പകരം നോട്ടുകള്‍ ഇറക്കാതെ ജനങ്ങളെ നെട്ടോട്ടമോടിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിതന്നെയാണ് ബെള്ളൂര്‍ സഹകരണ ബാങ്കും ഭരിക്കുന്നത്.

കഴിഞ്ഞദിവസം വാസപ്പ ഗൗഡക്ക് മരുന്നുവാങ്ങാന്‍ പണമെടുക്കുന്നതിന് മകന്‍ വിനയന്‍ ബെള്ളൂര്‍ സഹകരണബാങ്കിലേക്ക് പതിവുപോലെ ചെന്നപ്പോള്‍ അക്കൗണ്ട് ഉടമതന്നെ വരണമെന്ന് പറഞ്ഞു.

ആധാര്‍ കാര്‍ഡ് വേണം, അപേക്ഷ പൂരിപ്പിച്ച് നല്‍കണം. അല്ലാതെ പണം പിന്‍വലിക്കാന്‍ കഴിയില്ളെന്ന് വിനയനെ നന്നായി പരിചയമുള്ള ബാങ്കുകാര്‍ പറഞ്ഞു. ഒടുവില്‍ ഗൗഡയുടെ മകന്‍ വിനയന്‍ നിരാശനായി തിരികെവന്നു. കേന്ദ്രത്തിലെ ബി.ജെ.പിക്ക് നോട്ടുദുരന്തത്തിന്‍െറ പ്രയാസമറിയില്ളെങ്കിലും ബെള്ളൂര്‍ സഹകരണ ബാങ്ക് ഭരിക്കുന്ന ബി.ജെ.പിക്ക് അവരുടെ പാര്‍ട്ടിയുടെ നടപടിയുടെ ആഴം മനസ്സിലായിട്ടുണ്ടാകും. പതിനഞ്ചോളം ബാങ്കുകള്‍ ബി.ജെ.പിക്ക് ഇവിടെയുണ്ട്. അവരുടെ സഹകാര്‍ ഭാരതിയും അഖിലേന്ത്യ നേതാക്കളും ഇവിടെയാണുള്ളത്.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ബാങ്കുകള്‍ക്ക് പ്രത്യേക നിലപാടുണ്ട്. ന്യൂജനറേഷന്‍ ബാങ്കുകള്‍ ഗ്രാമങ്ങളില്‍പോലും വലവിരിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് കടന്നുചെന്നില്ല. ദേശസാത്കൃത ബാങ്കുകള്‍ ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ ഇവിടെ പുതിയ ശാഖകള്‍ തുറന്നില്ല. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഇരകളുടെ പ്രധാന ആവശ്യം ചികിത്സക്കുവേണ്ടി എടുത്ത വായ്പ എഴുതിത്തള്ളണമെന്നാണ്. തള്ളും എന്ന് സര്‍ക്കാറും പറയുന്നു. എന്നാല്‍, കടം എഴുതിത്തള്ളണമെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള പണം തരട്ടേയെന്നാണ് ബാങ്കുകള്‍ പറയുന്നത്. ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുന്നുമുണ്ട്. ഈ പ്രശ്നം കാരണം മേഖലയില്‍ പുതിയ ശാഖകള്‍ ആരംഭിക്കാന്‍ ബാങ്കുകള്‍ക്ക് താല്‍പര്യമില്ല.

നേരത്തേയുള്ള സഹകരണസ്ഥാപനങ്ങള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്രയം. എന്നാല്‍, ഇപ്പോഴത്തെ നോട്ട് പ്രശ്നം ഈ മേഖലയില്‍ ഏല്‍പിച്ച ദുരിതം ചില്ലറയല്ല.

 

Tags:    
News Summary - note ban badlly affect in endosulphan victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.