കണ്ണൂർ: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വെബ്സൈറ്റിൽ നൽകിയത് എന്തോ മഹാകാര്യം പോലെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇതിൽ പുതിയതൊന്നൂം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതുമാത്രമാണ് അതിലുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളും വേണ്ടപ്പെട്ടവരുമാണ് ഇരട്ടവോട്ടിൽ ഉൾപ്പെട്ടിട്ടുളളത്. ഈക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനും കോടതിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്്.
ഇരട്ടവോട്ട് ചെയ്യണമെന്ന് ആരും പറയുന്നുമില്ല. കാര്യങ്ങൾ സുതാര്യമായി നടത്താൻ ക്രമീകരണം ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.