തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവ ർക്കെതിരെ പ്രതിപക്ഷം നൽകിയ അവകാശലംഘന നോട്ടീസ് സ്പീക്കർ തള്ളി. ക്യാമ്പ് ഫോളോ വർമാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്കെതിരെ വി.ഡി. സതീശൻ നൽകിയ നോട്ടീസ്, പത്തനാപുരത്ത് യുവാവിനെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ മറുപടിയിലെ പരാമർശത്തിനെതിരെ അനിൽ അക്കര നൽകിയ നോട്ടീസ് എന്നിവയാണ് വിശദീകരണം തൃപ്തികരമാണെന്ന് കണ്ട് തള്ളിയത്.
ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സരേന്ദ്രനെതിെര ഒ. രാജഗോപാലും ശബരിമലയിലെ അന്നദാനം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി കടകംപള്ളി സരേന്ദ്രൻ നൽകിയ മറുപടിക്കെതിരെ ഡോ. എം.കെ. മുനീറും കെ.എസ്.യു പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതുമായി ബന്ധപ്പെട്ട സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്കെതിെര ഹൈബി ഇൗഡനും നൽകിയ അവകാശലംഘന നോട്ടീസുകൾ സ്പീക്കറുടെ പരിഗണനയിലാണ്.
ബ്രൂവറി-ഡിസ്റ്റിലറി അനുവദിക്കലുമായി ബന്ധപ്പെട്ട് എക്സൈസ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാതോമസിനെതിെര കെ.സി. ജോസഫും പ്രളയവുമായി ബന്ധപ്പെട്ട മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിെര തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ അവകാശലംഘന നോട്ടീസുകളും സ്പീക്കറുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.