ചെന്നൈ: ‘കാണിക്കയിടരുത്, അരവണ വാങ്ങരുത്, നാമജപത്തിൽ അണിചേരണം’... തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്ക് സംഘ്പരിവാർ പ്രവർത്തകരുടെ നിർദേശമാണിത്. ഇരുമുടിക്കെട്ട് നിറക്കുന്ന പ്രധാനക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് സ്റ്റഡിക്ലാസ്. സ്വാമിമാർ വാഹനങ്ങളിൽ പുറപ്പെടാനൊരുങ്ങവെയാണ് സംഘ്പരിവാർ നേതാക്കൾ എത്തി ചെറു പ്രഭാഷണം നടത്തുന്നത്.
ശബരിമലയിലെത്തിയാൽ നാമജപ പരിപാടികളിൽ അണി ചേരണമെന്നാണ് അഭ്യർഥിക്കുന്നത്. നമ്മൾ ശക്തി തെളിയിച്ചാലേ ഭരണകൂടങ്ങൾ ഗൗരവമായിക്കാണൂ. കാണിക്കയിടേണ്ടതില്ല. പണം ദേവസ്വം ബോർഡിനാണ് പോകുന്നത്. 200 കോടി ലഭിച്ചാൽ 20 കോടി മാത്രമാണ് ചെലവഴിക്കുക.
ദേവസ്വം ബോർഡിെൻറ ആളുകൾ ആഡംബര ജീവിതമാണ് നയിക്കുന്നത്. സന്നിധാനത്തുനിന്ന് അപ്പവും അരവണയും വാങ്ങരുത്. വ്രതശുദ്ധിയോടെ ദർശനം നടത്തിയാൽതന്നെ പുണ്യം ലഭിക്കും. ഇരുമുടിക്കെട്ടിലെ നാളികേരത്തിൽ കൊണ്ടുപോകുന്ന നെയ്യാണ് യഥാർഥ പ്രസാദം. ശബരിമലയിലെ കാണിക്കപ്പണം രാഷ്ട്രീയ കേന്ദ്രങ്ങൾ കൊള്ളയടിക്കുന്നതായി വ്യാപക പ്രചാരണമാണ് തമിഴ്നാട്ടിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.