പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയുമെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈകോടതി. പ്രതിഷേധക്കാരെയും യഥാർഥ ഭക്തരെയും എങ്ങനെയാണ് തിരിച്ചറിയുകയെന്ന് ഹൈകോടതി ചോദിച്ചു. ആർക്കൊക്കെയാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി. ഉച്ചക്ക് 1.45ന് ഹരജി വീണ്ടും പരിഗണിക്കും. നിരോധനാജ്ഞ നീക്കണമെന്ന് അവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമർപിച്ച ഹരജിയിലാണ് നടപടി.

ശബരിമലയിലെ സമയ നിയന്ത്രണത്തിനു എതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഹൈകോടതിയിൽ ഇടക്കാല അപേക്ഷ നൽകി. ആറു മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി മല ഇറങ്ങണം എന്ന പൊലീസ് നോട്ടീസിനെതിരെയാണ് അപേക്ഷ നൽകിയത്.

അതിനിടെ, ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യനിർവഹണം എന്നിവക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ദേവസ്വം ബോർഡ്‌ ഹൈകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണന്‍റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ബോർഡ്‌ നിലപാട് അറിയിച്ചത്. ശബരിമലയിലെ സംഘർഷങ്ങളെ തുടർന്ന് മുംബൈയിൽ നിന്നുള്ള തീർഥാടകർ മടങ്ങിപോയ വിവരം ഹർജിക്കാരൻ ശ്രദ്ധയിൽപെടുത്തി. മറ്റു ശബരിമല ഹരജികൾക്കൊപ്പം പ്രയാറിൻെറ ഹരജിയും വെള്ളിയാഴ്ച പരിഗണിക്കും.

Tags:    
News Summary - notice rss sannidhanam - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.