തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നൽകിയതിന് പിന്നാലെയാണിത്. സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ചിത്രങ്ങൾ സഹിതം ബി.ജെ.പിയാണ് ഗവർണർക്ക് പരാതി നൽകിയത്. ജീവനക്കാരെ കൊണ്ടുവന്ന വാഹനത്തിന്റെ ചിത്രങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.
പൊതുഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ പി. ഹണി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് ലഭിച്ചു. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോ, എങ്കിൽ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ വിശദാംശം അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്. ഗവർണർക്കെതിരെ പ്രതിഷേധ ഭാഗമായി നവംബർ 15നാണ് രാജ്ഭവന് മുന്നിൽ സമരം നടന്നത്.
രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ താന്‍ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന് പരാതി ലഭിച്ചതിനാലാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത്തരം കാര്യങ്ങളില്‍ തനിക്ക് വ്യക്തിപരമായ താല്പര്യമില്ല. തന്റെ ശ്രദ്ധ സര്‍വകലാശാല വിഷയങ്ങളിലാണെന്നും ഗവര്‍ണര്‍ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചാന്‍സലറുടെ അധികാരത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും അത് തുടര്‍ച്ചയായി ലംഘിക്കപ്പെട്ടു. സര്‍വകലാശാലകളുടെ വിഷയത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീംകോടതി ഉത്തരവോടെ തിരിച്ച് ലഭിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.