കണ്ണൂർ: ‘‘ഒരു ഒപ്പിെൻറ കാര്യമേ ഉണ്ടായിരുന്നുള്ളൂ. അത് കിട്ടിയിരുന്നെങ്കിൽ സാജൻ ഞങ്ങളെ വിട്ട് പോകുമായിരുന്നില്ല- കൺവെൻഷൻ സെൻററിന് നഗരസഭ ലൈസൻസ് തടഞ്ഞുെവച്ചതിൽ മനംനൊന്ത് ജീവ നൊടുക്കിയ പ്രവാസി വ്യവസായി സാജെൻറ ഭാര്യ ബീന ഇതുപറയുേമ്പാൾ പൊട്ടിക്കരഞ്ഞു.
ആ ശ്വസിപ്പിക്കാൻ ശ്രമിച്ച സാജെൻറ സഹോദരി ശ്രീലതയും ബന്ധുക്കളും അവർക്കൊപ്പം വിതുമ്പി. ‘ഞ ാൻ ഇവിടെയുള്ളിടത്തോളം കാലം അതു കിട്ടില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യ ാമള തറപ്പിച്ചു പറഞ്ഞു. കൺവെൻഷൻ സെൻററിെൻറ ലൈസൻസിന് വേണ്ടി പാർട്ടിയിലെ ഉയർന്ന നേ താക്കളെ സമീപിച്ചതിനെതുടർന്ന് അവർ ഇടപെട്ടിരുന്നു. ഇനിയുള്ള കാര്യങ്ങളും ഉന്നതനേതാക്കളോട് പറഞ്ഞ് നടത്തിക്കോളൂ എന്ന വാശിയിലായിരുന്നു ചെയർപേഴ്സൻ’-ബീന പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുേമ്പ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു സാജൻ. മരിക്കുന്നതിെൻറ അന്ന് ഒരു ചർച്ച നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, ആ സ്ത്രീ ലൈസൻസ് തരില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ തന്നെ വിശ്വസിച്ചു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
കോടികൾ മുടക്കി ആരംഭിച്ച സംരംഭം തുരുമ്പെടുത്ത് പോകുമല്ലോ എന്ന ചിന്തയിൽ ഏറെ നിരാശനായിരുന്നു അദ്ദേഹം. വായ്പയോ കടമോ തുടങ്ങി ബാങ്കുമായി ഒരു ഇടപാടുമുണ്ടായിട്ടില്ല. കേവലം ഒരു ഒപ്പിെൻറ കാര്യം മാത്രമാണ് അദ്ദേഹത്തെ ഇത്രയും കടുത്ത മാനസിക സമ്മർദത്തിലേക്കെത്തിച്ചത്. സി.പി.എം അനുഭാവിയായ സാജൻ പാർട്ടിക്ക് വേണ്ടി എല്ലാം ചെയ്തു. എന്നാൽ, അവരിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ബീന തുടർന്നു.
സാജെൻറ ഭാര്യാപിതാവ് പുരുഷോത്തമനും ഇക്കാര്യം ശരിവെക്കുന്നു. സാജെൻറയും ബീനയുടെയും പുരുഷോത്തമെൻറയും പേരിലാണ് കൺവെൻഷൻ സെൻററിെൻറ രേഖകൾ. ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഒപ്പുവെച്ചിരുന്നത് പുരുഷോത്തമനാണ്.
ലൈസൻസിനായി പി.കെ. ശ്യാമളയെ സമീപിച്ചപ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു മടക്കുകയാണുണ്ടായത്. കൺവെൻഷൻ സെൻറർ ഒരു സ്തൂപമായി ഇരിക്കട്ടെയെന്നും ചെയർപേഴ്സൻ പരിഹസിച്ചതായി സാജൻ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.