ഡോ. എം. ശശികുമാര്‍; അഡ്വ. എ. അയ്യപ്പന്‍പിള്ള

എൻ.എസ്.എസ്: ഡോ. എം. ശശികുമാര്‍ പ്രസിഡന്റ്; അഡ്വ. എ. അയ്യപ്പന്‍പിള്ള ട്രഷറര്‍

ചങ്ങനാശ്ശേരി: എൻ.എസ്.എസ് പ്രസിഡന്റായിരുന്ന അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയുടെ ട്രഷററായിരുന്ന ഡോ. എം. ശശികുമാറിനെ പ്രസിഡന്റായും ലീഗല്‍ സെക്രട്ടറി അഡ്വ. എ. അയ്യപ്പന്‍പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു.

ഡയറക്ടര്‍ ബോർഡ് ഒഴിവുകളിലേക്ക് എം. സംഗീത്കുമാര്‍(തിരുവനന്തപുരം), പന്തളം ശിവന്‍കുട്ടി (പന്തളം), സി.പി. ചന്ദ്രന്‍നായര്‍ (മീനച്ചില്‍), ജി. മധുസൂദനന്‍പിള്ള (ചിറയിന്‍കീഴ്), ഡി. അനില്‍കുമാര്‍ (തിരുവല്ല), കെ.പി. നാരായണപിള്ള (കുട്ടനാട്), എം.പി. ഉദയഭാനു (തലശ്ശേരി), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), ആര്‍. ഹരിദാസ് ഇടത്തിട്ട (പത്തനംതിട്ട) എന്നിവരെ എതിരില്ലാതെയും ഡയറക്ടര്‍ ബോര്‍ഡിലെ അഡീഷനല്‍ എക്‌സ്‌പേര്‍ട്ട് അംഗമായി അഡ്വ. വി. വിജുലാലിനെയും തെരഞ്ഞെടുത്തു.

എ​ന്‍.​എ​സ്.​എ​സി​ന്​ 138 കോ​ടിയു​ടെ ബ​ജ​റ്റ്

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി​യു​ടെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബ​ജ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ അ​വ​ത​രി​പ്പി​ച്ചു. 138 കോ​ടി രൂ​പ വ​ര​വും അ​ത്ര​യും​ത​ന്നെ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

മു​ന്‍വ​ര്‍ഷ​ത്തെ ബ​ജ​റ്റ് 132 കോ​ടി രൂ​പ​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​ക്കു​ശേ​ഷ​മാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. എ​ന്‍.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് പി.​എ​ന്‍. ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ർ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ മൂ​ലം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. തൃ​ശൂ​ര്‍ താ​ലൂ​ക്ക് യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്റും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​വു​മാ​യ അ​ഡ്വ. സു​രേ​ഷാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്.

എ​ന്‍.​എ​സ്.​എ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും കാ​ര്‍ഷി​ക​രം​ഗ​ത്തെ വ​ള​ര്‍ച്ച​ക്കും ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​താ​ണ് 2022-23ലെ ​ബ​ജ​റ്റ്. മ​രാ​മ​ത്തു​പ​ണി​ക​ള്‍ക്കാ​യി ജ​ന​റ​ല്‍ ഭ​ര​ണം വി​ഭാ​ഗ​ത്തി​ന്റെ ബ​ജ​റ്റി​ല്‍ 14 കോ​ടി രൂ​പ​യാ​ണ് വ​ക​കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. പെ​രു​ന്ന​യി​ല്‍ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന എ​ന്‍.​എ​സ്.​എ​സ് ക​ൺ​വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ന്റെ പ​ണി​ക​ളും മ​രാ​മ​ത്ത്​ ജോ​ലി​ക​ളും ഇ​തി​ലു​ള്‍പ്പെ​ടു​ന്നു.

പ്രതികരിക്കാൻ സാമുദായിക സംഘടനകള്‍ക്കും അവകാശമുണ്ട് -ജി. സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: സർക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്നും ഇത് കൃത്യമായി എൻ.എസ്.എസ് നിര്‍വഹിച്ചു പോന്നിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

പെരുന്നയിൽ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 108ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എന്‍.എസ്.എസിന്റെ പൊതുനയമാണ്. എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സര്‍വേക്ക് സാമ്പിൾ സര്‍വേ ഒരിക്കലും പകരമാവില്ല. ഇത് മുന്നാക്ക സംവരണത്തിന് തിരിച്ചടിയാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ലെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Tags:    
News Summary - NSS: Dr. M. Sasikumar President; Adv. A. Ayyappan Pillai Treasurer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.