ആലപ്പുഴ: എന്‍.എസ്.എസ് നിലപാട് എൽ.ഡി.എഫിന് മേൽ അടിച്ചേല്‍പ്പിക്കരുതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബ ാലകൃഷ്ണന്‍. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ല. എന്‍.എസ്.എസ് സ്വന്തം നിലപാട് സ്വീകരിക്കാൻ അവകാ ശമുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേര ി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്. യു.ഡി.എഫിനൊപ്പം ആണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻ.എസ്.എസിെൻറ ശരിദൂരം നിലപാടിനെ അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചതെന്നും കോടിയേരി പറഞ്ഞു.
എൻ.എസ്.എസിെൻറ നിലപാട് സംബന്ധിച്ച് സി.പി.എമ്മിന് യാതൊരു രീതിയിലുള്ള ബേജാറും ഇല്ല. മുമ്പും സംഘടന ഇതുപോലെയുള്ള നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ശബരിമല വിശ്വാസ സംരക്ഷണത്തിെൻറ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.