തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമായിരിക്കും ഔദ്യോഗിക നിലപാടെന്ന് എൻ.എസ്.എസ്. വിശ്വാസികൾക്കൊപ്പമാണ് എൻ.എസ്.എസ് നിലകൊള്ളുക. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാറും ഒന്നും ചെയ്തില്ലെന്ന് എൻ.എസ്.എസ് കുറ്റപ്പെടുത്തി.
നവോത്ഥാനമെന്ന പേരിൽ ജാതീയ വേർതിരിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ-അവർണ വേർതിരിവുണ്ടാക്കുകയാണ് സംസ്ഥാന സർക്കാറെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോൾ കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയൊരു സാഹചര്യത്തിൽ സമദൂരത്ത് നിന്ന് മാറി ശരി ദൂരം സ്വീകരിക്കുകയാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.