കോഴിക്കോട്: വംശീയ അതിക്രമത്തിനിരയായ ഹരിയാനയിലെ നൂഹിൽ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റസ് (എ.പി.സി.ആർ) നടത്തിയ വസ്തുതാന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ മലയാള വിവർത്തനം ‘മറയില്ലാതെ... ഭരണകൂട-പൊലീസ് ഭീകരതയുടെ കാണാപ്പുറങ്ങള്‍ നൂഹിലെ അതിക്രമങ്ങള്‍: വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പ്രകാശനം ചെയ്തു.
വെള്ളിപറമ്പിലെ മീഡിയ വൺ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, എക്സിക്യൂട്ടീവ് എഡിറ്റർ പി.ടി. നാസർ, സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, എ.പി.സി.ആർ കേരള ജനറൽ സെക്രട്ടറി സി.എ. നൗഷാദ് എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് വിവർത്തനം തയാറാക്കിയത്. രാജ്യത്ത് മുസ്ലിംകള്ക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടർച്ചയാണ് ഹരിയാനയിൽ കണ്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.