കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയുമായി കന്യാസ്ത്രീ സമീപിച്ചിരുന്നുവെന്ന് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിെൻറ മൊഴി. പീഡിപ്പിച്ചെന്ന് പറഞ്ഞതായി ഒാർമയില്ല. ബിഷപ്പില്‍നിന്ന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നു, ടെൻഷൻ ഏറെയുെണ്ടന്ന് എന്നൊക്കെ പറഞ്ഞതായി ബിഷപ് അന്വേഷണസംഘത്തെ അറിയിച്ചു.
പരാതിയൊന്നും എഴുതി നല്‍കിയിട്ടില്ല. വാക്കാൽ പറയുകയായിരുന്നു. നിസ്സഹായാവസ്ഥ താൻ അറിയിച്ചു. കർദിനാൾ അടക്കമുള്ള ഉന്നതർക്ക് പരാതി നൽകാനും നിർദേശിച്ചെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്സ് ഹൗസില്‍ എത്തിയാണ് മൊഴിയെടുത്തത്. കന്യാസ്ത്രീ നല്‍കിയ മൊഴിയുമായി ഒത്തുപോകുന്നതാണ് ബിഷപ്പിെൻറ മൊഴിയെന്ന് അന്വേഷണ സംഘത്തലവൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
പീഡനവിവരം കുറവിലങ്ങാട് പള്ളി വികാരിയെയും പാലാ രൂപത ബിഷപ്പിനെയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് പൊലീസ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. കർദിനാളിെൻറ മൊഴിയെടുക്കാനും സമയം ചോദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൊഴിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഷപ്പിെൻറ ഭീഷണിയെത്തുടർന്ന് കന്യാസ്ത്രീകൾ ‘തിരുവസ്ത്രം’ ഉപേക്ഷിെച്ചന്ന ആരോപണത്തിൽ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ബിഷപ്പിെൻറ ഭീഷണിയെത്തുടർന്ന് മഠത്തിൽനിന്ന് വിട്ടുപോയവരുടെയും പീഡനത്തിന് ഇരയായെന്ന് പരാതിയിൽ പറയുന്ന കാലത്ത് കന്യാസ്ത്രീക്കൊപ്പം താമസിച്ചിരുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, ഇവരുെട മേൽവിലാസം കെണ്ടത്താനായിട്ടില്ല. ജലന്ധറിലെ മഠത്തിലാണ് ഇവരുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ബിഷപ്പിെൻറ മൊഴിയെടുക്കാൻ ജലന്ധറിൽ എത്തുേമ്പാൾ ഇവരുടെ വിവരങ്ങൾകൂടി ശേഖരിക്കാനാണ് തീരുമാനം.ബുധനാഴ്ചക്കുള്ളിൽ കേരളത്തിലെ അന്വേഷണം പൂർത്തിയാകുമെന്നും ഇതിനുശേഷം ജലന്ധറിലേക്ക് പോകുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ബിഷപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കി ജലന്ധർ രൂപതയിലെ മുതിർന്ന ൈവദികനായ ഫാ. മാത്യു പാലച്ചുവട് രംഗത്തെത്തി. കന്യാസ്ത്രീയുെട പരാതിയിൽ കഴമ്പുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിഷപ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, കത്ത് പുറത്ത്
കോട്ടയം: ജലന്ധർ ബിഷപ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി പരാതിക്കാരിയായ കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസ് മദർ ജനറാളിന് നൽകിയ കത്ത് പുറത്ത്. ജൂൺ 23ന് നൽകിയ കത്തിലാണ് ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. 2017 ജൂലൈയിൽ ബിഷപ്പിെൻറ പീഡനം സംബന്ധിച്ച് കത്ത് നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതിനാലാണ് താൻ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ ഇതിൽ പറയുന്നു.
ബിഷപ്പിനെതിരെ പൊലീസിെന സമീപിച്ച കന്യാസ്ത്രീ, ഇത്തരത്തിൽ ഒരു പരാതിയും നൽകിയിട്ടിെല്ലന്ന് മദർ ജനറൽ സിസ്റ്റർ റെജീന കടംത്തോട്ട് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ കത്ത് പുറത്തുവന്നതോടെ മദർ ജനറാളിെൻറ വാദം പൊളിയുകയാണ്. ബിഷപ്പിെൻറ ഭീഷണിക്കെതിരെ പ്രതികരിച്ച അഞ്ച് കന്യാസ്ത്രീകൾക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തിൽ ആരോപിക്കുന്നു.
മഠത്തിലെ കന്യാസ്ത്രീകൾക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദർ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂവെന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽനിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തിൽ ആരോപിക്കുന്നു.
ബിഷപ്പിനെതിരായ പരാതി: കേരള പൊലീസ് ബന്ധപ്പെട്ടിട്ടില്ല -ജലന്ധർ സിറ്റി കമീഷണർ
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനപരാതിയിൽ കേരള പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ സിറ്റി പൊലീസ് കമീഷണർ പി.കെ. സിൻഹ. അവർ ബന്ധപ്പെട്ടാൽ എല്ലാസഹായവും ലഭ്യമാക്കുമെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. ആവശ്യപ്പെട്ടാൽ അന്വേഷണത്തിൽ ജലന്ധർ പൊലീസ് സേവനം നൽകും. കന്യാസ്ത്രീക്കെതിരെ ബിഷപ് പരാതി നൽകിയിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തുന്നുവെന്നും സുരക്ഷക്ക് ഭീഷണിയുണ്ടെന്നും ഉണ്ട്. പ്രാഥമിക അന്വേഷണത്തിൽ പരാതി ഗൗരവമുള്ളതായി കാണുന്നിെല്ലന്നും കമീഷണർ അറിയിച്ചു.
അതേസമയം, ജലന്ധർ പൊലീസിെൻറ അമിതാവേശത്തിൽ സംശയമുണ്ടെന്നും ഇേങ്ങാട്ട് വിളിച്ച് കാര്യങ്ങൾ അറിയാനുള്ള വ്യഗ്രതയിൽ വിയോജിപ്പുണ്ടെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിൽ, അന്വേഷണ പുരോഗതിയും ബിഷപ്പിെൻറ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് കമീഷണർ ആരാഞ്ഞത്. അന്വേഷണം നടക്കുകയാണെന്നും പൂർത്തിയാകാൻ സമയം വേണ്ടിവരുമെന്നും വിശദാംശങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അറിയിച്ചു.
കമീഷണറുടെ ഇടപെടലിൽ സംശയമുണ്ട്. കേസിെൻറ ഭാഗമായി ജലന്ധറിലേക്ക് കേരള പൊലീസ് വരുേമ്പാൾ സഹായം നൽകിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്. അപ്പോൾ എെന്തങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ സഹായം തേടും. ബിഷപ്പിൽനിന്ന് വിവരങ്ങൾ അറിയാനും മൊഴിയെടുക്കാനും അടുത്തയാഴ്ച പൊലീസ് സംഘം ജലന്ധറിലേക്ക് േപാകും. ഹരിശങ്കർ വ്യക്തമാക്കി.അടുത്ത ദിവസം കർദിനാൾ മാർ ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.