ബിഷപ്പി​െൻറ പീഡനം: അനുബന്ധക്കേസുകൾ ക്രൈംബ്രാഞ്ചിന്​

കോട്ടയം: കന്യാസ്​​ത്രീയെ പീഡിപ്പിച്ച കേസിലെ അനുബന്ധക്കേസുകൾ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും. സാക്ഷിക​െള സ്വാധീനിക്കാൻ ശ്രമിച്ച കേസ്​, പീഡനത്തിനിരയായ കന്യാസ്​ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസ്​ എന്നിവയാണ്​ ക്രൈംബ്രാഞ്ചിന്​ വിട്ടത്​. കന്യാസ്​​ത്രീയെ പീഡിപ്പിച്ച കേസ്​ അന്വേഷിക്കുന്ന ഡിവൈ. എസ്​.പി യുടെ ജോലി ഭാരം കൂടുതലാണെന്ന്​ ചുണ്ടിക്കാട്ടിയാണ്​ നടപടി.

ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ ക്കലിനെതിരായി നൽകിയ പീഡന പരാതി പിൻവലിക്കാൻ കന്യാസ്​ത്രീകളെ ഫോണിൽ വിളിച്ച്​ സ്വാധീനിക്കാൻ ശ്രമിച്ചതിന്​ ​വൈദികൻ ജെയിംസ്​ എർത്തലിനെതിരെ കേസെടുത്തിരുന്നു. ബിഷപ്പിനെതിരായ പീഡന പാരാതിയെ കുറിച്ച്​ മിഷണറീസ്​ ഒാഫ്​ ജീസസ്​ മാധ്യമങ്ങൾക്ക്​ നൽകിയ വാർത്താക്കുറിപ്പിനൊപ്പം പീഡനത്തിനിരയായ കന്യാസ്​ത്രീയുടെ ചിത്രം നൽകിയതിനും കേസെടുത്തിരുന്നു. ഇൗ രണ്ട്​ കേസുകളുമാണ്​ ക്രൈം ബ്രാഞ്ച്​ ​അന്വേഷിക്കുക. ക്രൈം ബ്രാഞ്ച്​ ഡിവൈ.എസ്​.പി ഗിരീഷ്​. പി. സാരഥിക്കാണ്​ അന്വേഷണ ചുമതല.

Tags:    
News Summary - Nun Rape Case: Related Cases to Crime Branch - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.