????????????? ??????????? ???????????? ???? ???????? ??????????????? ?????- ?????? ???????????????? ????????????????

സഫലമീ യാത്ര; ഇന്നലെ റിയാദില്‍നിന്നെത്തിയ നഴ്​സിന്​​​ ആണ്‍കുഞ്ഞ്​ പിറന്നു

പാലക്കാട്​: റിയാദില്‍നിന്ന്​ വെള്ളിയാഴ്​ച രാത്രി 10.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പാലക്കാട്ട്​ വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു പ്രസവം. റിയാദില്‍ നഴ്സായിരുന്ന ഇവരുടെ പ്രസവ തീയതി മെയ് 22 ആയിരുന്നു. 

വെള്ളിയാഴ്​ച രാത്രി കരിപ്പൂരിലെത്തിയ ഇവര്‍ പുലര്‍ച്ച മൂന്നിന് ചിറ്റൂരിലെ വീട്ടിലെത്തുകയും വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 2.9 കിലോ ഗ്രാം തൂക്കമുണ്ട്​ കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജില്ല ​മെഡിക്കൽ ഒാഫിസർ അറിയിച്ചു. 

Tags:    
News Summary - nurse delivered baby boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.