തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നഴ്സുമാരുടെ കൂറ്റൻ റാലി. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പുതിയ മിനിമം വേതനം ഉടൻ പ്രഖ്യാപിക്കണമെന്നും ആരോഗ്യ മേഖലയിൽ കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
എല്ലാ ജില്ലകളിൽനിന്നുമായി ആയിരക്കണക്കിന് നഴ്സുമാർ മാർച്ചിൽ അണിനിരന്നു. കിള്ളിപ്പാലത്തുനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, എസ്.യു.സി.ഐ ദേശീയ കമ്മിറ്റി അംഗം ജസ്റ്റിൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ്, യു.എൻ.എ ദേശീയ സെക്രട്ടറി എം.വി. സുധീപ്, ഇന്റർനാഷനൽ കോഓഡിനേറ്റർ ജിതിൻ ലോഹി, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, സംസ്ഥാന ട്രഷറർ ഇ.എസ്. ദിവ്യ, മുൻ ട്രഷറർ ബിബിൻ എൻ പോൾ, നാഷനൽ കോഓഡിനേറ്റർ ജോൾഡിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.