തിരുവനന്തപുരം: മകര വിളക്ക് കൊളുത്തുന്നത് തന്നെയാണെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കണമെന്ന ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ. രാജഗോപാലിെൻറ ശ്രദ്ധക്ഷണിക്കൽ, ക്രമപ്രശ്നങ്ങളും വിശദീകരണവുമായി ചർച്ചയായി മാറി.
മകരവിളക്ക് ചിലർ കൊളത്തുന്നതാണ് എന്നത് വസ്തുതയാണ്. പരമ്പരാഗതമായി ആദിവാസികളാണ് ചെയ്തുവന്നിരുന്നത്. പിന്നീട് ദേവസ്വം ബോർഡും സർക്കാറും ഏറ്റെടുക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരാണ് പോയി തെളിയിക്കുന്നത്. ആ അവകാശം തിരിച്ച് മലയരയർക്ക് നൽകണം. അദ്ദേഹം ആവശ്യപ്പെട്ടു.
മകരവിളക്ക് തെളിയിക്കുന്നതാണെങ്കിലും ഒൗദ്യോഗികമായി വെളിപ്പെടുത്തുന്നതിലെ ക്രമപ്രശ്നമാണ് മന്ത്രി എ.കെ. ബാലൻ ഉന്നയിച്ചത്. ആദ്യമായാണ് ഇൗ രഹസ്യം ഒൗദ്യോഗികമായി വെളിപ്പെടുത്തുന്നതെന്നും അേദ്ദഹം പറഞ്ഞു.
ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരെട്ടയെന്ന് കവയിത്രി സുഗതകുമാരി അടക്കമുള്ളവർ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി. തോമസും ക്രമപ്രശ്നം ഉന്നയിച്ചു.ഇത് സംബന്ധിച്ച് കോടതിവിധികളും നിവേദനങ്ങളും പരിശോധിച്ച് ഉചിത തീരമാനം കൈക്കൊള്ളുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് പി.സി. ജോർജ് പറഞ്ഞു. മകരജ്യോതിയെന്നത് നക്ഷത്രമാണ് -അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.