സർവലോക പരിപാലകനായ സ്രഷ്ടാവ് കനിഞ്ഞരുളിയ അമൂല്യ അനുഗ്രഹമാണ് നമ്മുടെ ജീവിതം. ഇൗ ജീവിതത്തിന് രണ്ട് അവസ്ഥകളുണ്ട്. ഒന്ന്, ശരിയായ മാർഗത്തിലും ലക്ഷ്യത്തിലും ഇത് ചെലവഴിക്കെപ്പട്ടാൽ അത് നമുക്കും മുഴുവൻ ലോകത്തിനും ഇഹത്തിലും പരത്തിലും അനുഗ്രഹമാകും. അത് തെറ്റായ ലക്ഷ്യത്തിൽ, മോശമായ മാർഗത്തിൽ ചെലവഴിച്ചാൽ നമുക്കും ലോകത്തിനും ഇരുലോകത്തിലും നാശനഷ്ടങ്ങൾക്ക് നിമിത്തമാകുമെന്നതാണ് രണ്ടാമത്തേത്. ഭൗതികതയുടെയും പൈശാചിക^ ശാരീരിക പ്രേരണകളുടെയും തള്ളലുകളിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യസഞ്ചയത്തിന് റമദാനിലെ നോമ്പും ഇരവിലെ പ്രാർഥനകളും സമാധാനപൂർവം ചിന്തിക്കാനും ശരിയായ മാർഗം സ്വീകരിക്കാനും അവസരമൊരുക്കുന്നു.
പടച്ചവനുവേണ്ടി നോമ്പനുഷ്ഠിക്കുന്ന ദാസൻ ആഹാരപാനീയങ്ങൾ ഉപേക്ഷിച്ചും വികാരത്തെ നിയന്ത്രിച്ചും കഴിഞ്ഞുകൂടുേമ്പാൾ പടച്ചവനോടുള്ള സ്നേഹാനുരാഗങ്ങൾ അവനിൽ ശക്തിപ്രാപിക്കും. മധ്യാഹ്നം കഴിഞ്ഞ് സായാഹ്നത്തിലേക്ക് കടക്കുേമ്പാൾ ഒരുഭാഗത്ത് കഠിനമായ വിശപ്പും ദാഹവും അനുഭവപ്പെടുന്നു, മറുഭാഗത്ത് ആഹാരപാനീയങ്ങൾ തയാറാക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ഒരു ദാസെൻറ മനസ്സ് മന്ത്രിക്കുന്നു, ‘‘പടച്ചവനെ നിനക്ക് വേണ്ടിയാണ് നോമ്പ്, നിനക്ക് വേണ്ടിയാണ് എെൻറ ജീവിതവും സർവ ആരാധനകളും എല്ലാ കാര്യങ്ങളും...’’ ഇത്തരുണത്തിൽ നോമ്പുകാരെൻറ മനസ്സിൽ ജഗനിയന്താവിനോടുള്ള അഗാധ സ്നേഹം പുഷ്പിച്ച് പരിമളം പരത്തുകയും പടച്ചവനോടുള്ള കടമകൾ പാലിക്കാനും ആരാധനകളിലേക്ക് തിരിയാനും അവൻ തൽപരനാവുകയും ചെയ്യുന്നു. ഇപ്രകാരം റമദാനിലെ വ്രതാനുഷ്ഠാനം സഹസൃഷ്ടികളുടെ വേദനകൾ മനസ്സിലാക്കാനും അവരോടുള്ള ബന്ധം നന്നാക്കാനുമുള്ള സുവർണാവസരം കൂടിയാണ്.
സായാഹ്നത്തിൽ വിശപ്പിെൻറയും ദാഹത്തിേൻറയും പാരമ്യത്തിൽ നോമ്പുകാരൻ അകക്കണ്ണുകൾകൊണ്ട് ദിവസങ്ങളോളം ആഹാരപാനീയങ്ങളൊന്നും ലഭിക്കാതെ വിശന്നു കഴിയുന്ന സാധുക്കളെ നോക്കിക്കാണുന്നു. വിശപ്പിെൻറ പീഡ ഇത്ര കഠിനമാണെങ്കിൽ ശരീരത്തിെൻറ വേദനയും അതിനെക്കാൽ കൂടുതൽ മനസ്സിെൻറ വേദനയും എത്ര കഠിനമാണെന്ന് ആലോചിക്കുകയും ആരെയും ദ്രോഹിക്കുകയില്ല എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നു. ചുരുക്കത്തിൽ, റമദാൻ വ്രതാനുഷ്ഠാനം ജീവിതത്തെ പുതുക്കി നന്നാക്കാനുള്ള ശക്തമായ പ്രതിജ്ഞയും പ്രതിഫലനാത്മകമായ ഒരു പരിശീലനവുമാണ്. പരിശുദ്ധ ഖുർആൻ ചോദിക്കുന്നു: ‘പടച്ചവന് നല്ല നിലയിൽ കടം കൊടുക്കാൻ ആരാണുള്ളത്? അങ്ങനെ കടം കൊടുക്കുന്നവർക്ക് പല ഇരട്ടിയായി പടച്ചവൻ പകരം നൽകുന്നതാണ്. അല്ലാഹുവാണ് വിശാലതയും ഞെരുക്കവും നൽകുന്നത്. അവങ്കലേക്കാണ് നിങ്ങളെല്ലാവരുടെയും മടക്കവും’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.