സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; പിശക് പറ്റിയെന്ന് വൈദികൻ, നടപടി

കണ്ണൂർ: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർഅടക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് ആരോപണം. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചിരുന്നു.

മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത്. നാനൂറിലധികം വനിതകളുള്ള ഗ്രൂപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതി ഉയർന്നതോടെ വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.

മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം കൂടുതൽ തുടർ നടപടി ഉണ്ടാകുമെന്നാണ് രൂപതയുടെ വിശദീകരണം. എന്നാൽ വീഡിയോ അയച്ചതിൽ പിശക് പറ്റിയതാണ് എന്നാണ്​ ഫാദറുടെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് ‌അദ്ദേഹത്തിന്‍റെ വാദം.

Tags:    
News Summary - Obscene video to women's WhatsApp group, Action against priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.