ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ്​ ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവർ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂർ-കോഴിക്കോട്​ റൂട്ടിലോടുന്ന െസയ്​ൻ ബസിലെ ഡ്രൈവർക്കെതിരെ നടക്കാവ്​ പൊലീസ്​ കേ​െസടുത്തു. ഐ.പി.സി 509 ​പ്രകാരം സ്​ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ്​ കേസ്​.

ഞായറാഴ്​ച രാത്രി പൊയിൽക്കാവിൽനിന്ന്​ ബസിൽ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവർ ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട്​ പരിഹസിച്ചതായി ബിന്ദു അമ്മിണി പറഞ്ഞു. സംഘ്​പരിവാർ അനൂകൂലികളാണ്​ അധിക്ഷേപിച്ചതെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. വെസ്റ്റ്​ഹില്ലിൽ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയില്ലെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Obscenity against Bindu Ammini case registered against the bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.