തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം സൂനാമിയിലുണ്ടായതിനെക്കാൾ ഉയർന്നേക്കുമെന്ന് കണക്കുകൾ. 2004ലെ സൂനാമിയിൽ കേരളത്തിൽ മരിച്ചത് 172 പേരാണ്. സർക്കാറിെൻറ ഒൗദ്യോഗിക കണക്കുകൾ പ്രകാരം ഒാഖി ചുഴലിക്കാറ്റിൽ ഇതുവരെ 45 പേർ മരിെച്ചന്നാണ് പുതിയ വിവരം. ഇതിൽ കാര്യമായ അന്തരമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒാഖി ചുഴലിക്കാറ്റിൽ കരയിലുണ്ടായ അപകടങ്ങളിൽ അഞ്ചുപേരോളം മരിച്ചിട്ടുണ്ട്. അതുകൂടി കൂട്ടിയാൽ മരണനിരക്ക് ഉയരും. ദുരന്തംവിതച്ച് 12 ദിവസം പിന്നിട്ടിട്ടും കടലിലകപ്പെട്ട് ഇനിയും മടങ്ങിവരാത്തവർ നിരവധി പേരുണ്ട്. ഞായറാഴ്ച ൈവകീട്ട് ആറുവരെയുള്ള സർക്കാർ കണക്കിൽ 95 പേർ മടങ്ങിയെത്താനുണ്ടെന്ന വിവരമാണ് നൽകിയത്. അന്ന് രാത്രിയോടെ കണക്ക് 146 ആയി ഉയർന്നു.
ഒാഖി ദുരന്തത്തിൽ നേരിട്ട് ഇരകളായത് 2500ലേറെ േപരാണ്. കോടികളുടെ നാശവും സംഭവിച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുമാത്രം കട്ടമരത്തിൽ മത്സ്യബന്ധനത്തിനു പോയ 98 പേർ മടങ്ങിവരാനുണ്ടെന്നാണ് ലത്തീൻ അതിരൂപത പറയുന്നത്. പരുത്തിയൂർ മുതൽ തുമ്പവരെ തീരമേഖലയിൽനിന്ന് നാടൻ വള്ളങ്ങളിൽ പോയ 300 പേരുണ്ട്. ബോട്ടുകളിൽ പോയ 162 പേർ ഇനിയും മടങ്ങിവരാനുണ്ട്. അതു നീണ്ടകര, കൊച്ചി, ബേപ്പൂർ, തൂത്തൂർ എന്നിവിടങ്ങളിൽനിന്ന് പോയവരാണ്. കുളച്ചലിൽനിന്ന് പോയ 300 പേർ തിരിച്ചുവരാനുണ്ട്. അതിലും മലയാളികളുണ്ടെന്നാണ് അതിരൂപത പറയുന്നത്.
ലക്ഷദ്വീപിലും മിനിക്കോയ്, മഹാരാഷ്ട്ര തുടങ്ങി തീരങ്ങളിൽ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിക്കുന്ന ദൗത്യം തുടരുകയാണ്. നിരവധി മൃതദേഹങ്ങൾ കടലിൽ ഒഴുകിനടക്കുന്നതായി രക്ഷപ്പെെട്ടത്തിയ മത്സ്യത്തൊഴിലാളികൾ വിവരം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോയി ഏഴുമാസം കഴിഞ്ഞിട്ടും മടങ്ങിവന്നില്ലെങ്കിൽ മാത്രമേ നിലവിലെ വ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകൂ. ഒാഖിയുടെ കാര്യത്തിൽ ഇൗ കാലപരിധി കുറക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.