ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ്ടു മുതൽ പി.എച്ച്.ഡി വരെയുള്ള വിദ്യാർഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എത്രയും വേഗം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ധീവരരും കുഡുംബികളും ക്രൈസ്തവരിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളും ഉൾപ്പടെ 18 ജാതികളിലെ വിദ്യാർഥികൾക്ക് ലാംപ്സം ഗ്രാൻഡ് സ്റ്റൈപെന്‍റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധി മൂലം ധന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി വീമ്പിളക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് തെറ്റാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags:    
News Summary - OEC should distribute educational benefits of students -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.