യു.ഡി.എഫ് പ്രവേശനമെന്നത് വെറും നുണക്കഥ -ജോസ് കെ. മാണി

കോട്ടയം: യു.ഡി.എഫിലേക്ക് തിരികെ പോവുകയാണെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ്(എം.)ചെയർമാൻ ജോസ് കെ. മാണി എം.പി. യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നു ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസി (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണിതെല്ലാമെന്നും ജോസ് കെ. മാണി പറഞ്ഞു.

യു.ഡി.എഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കാൻ മറ്റാർക്കും അപേക്ഷ നൽകിയിട്ടില്ല. അതിനായി ആരും വരേണ്ട. കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം). അതിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ചെയർമാൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ചില പി.ആർ അജണ്ടകൾ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ഒപ്പം വരണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അങ്ങനെയൊരു അപേക്ഷ ആർക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം ചേർന്നതിന്റെ കൂടി ഫലമാണ് തുടർ ഭരണം. യു.ഡി.എഫിന്റെ നട്ടെല്ല് കെ.എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) ന്റെ പിന്തുടർച്ച അവകാശികളായിരുന്നുവെന്ന് അവർക്ക് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

Tags:    
News Summary - Jose K Mani dismisses UDF entry news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.