ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജന സംവിധാനം ഫലപ്രദം- എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജനത്തിനായുള്ള വിജിലന്‍സ് സംവിധാനം ഫലപ്രദമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അതിനാലാണ് കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരാഘോഷം പി.ടി.പി നഗര്‍ അരണ്യം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് കേസുകളിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം. വൈകികിട്ടുന്ന നീതി അനീതിയാണെന്നും ഇത് ഉദ്യോഗസ്ഥരുടെ മനോവിര്യം കെടുത്തുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള വിജിലന്‍സ് കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിന് മൂന്നു മാസത്തിനകം കര്‍മ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, പൊലീസ് വിജിലന്‍സ് ഡി.ഐ.ജി കാര്‍ത്തിക്, എ.പി.സി.സി എഫുമാരായ ഡോ.എല്‍ ചന്ദ്രശേഖര്‍, രാജേഷ് രവീന്ദ്രന്‍, ഡോ.പി.പുകഴേന്തി, പ്രമോദ് ജി. കൃഷ്ണന്‍, ജി. ഫണീന്ദ്രകുമാര്‍ റാവു, ഡോ.ജെ. ജസ്റ്റിന്‍ മോഹന്‍, ഡോ. സഞ്ജയന്‍ കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സജീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.പി.സി.സി.എഫ് എല്‍.ചന്ദ്രശേഖര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പൊലീസ് സൂപ്രണ്ട് വി. അജയകുമാറിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടന്നു.  

Tags:    
News Summary - Official corruption eradication system is effective- A. K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.