സംസ്ഥാനത്ത് 266 വഖഫ് കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൈയേറ്റക്കാരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാന്‍ വഖഫ് ബോര്‍ഡിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വസ്തു വഖഫാണെന്ന് കണ്ടെത്തിയാല്‍ നിശ്ചിത സമയപരിധിക്കകം ഒഴിയുന്നതിന് കൈയേറ്റക്കാര്‍ക്ക് നിർദേശം നല്‍കുമെന്നും ഒഴിയാൻ തയാറാകുന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങൾ പറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങൾതന്നെ വഖഫ് ഭൂമി കൈയേറുന്ന സാഹചര്യവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ സംസ്ഥാനത്തും നിലനിൽക്കുന്നുണ്ട്. വേലിതന്നെ വിള തിന്നുന്ന ഗുരുതരാവസ്ഥ.
സംസ്ഥാനത്തെ സുപ്രധാന വഖഫ് സ്വത്തുക്കൾ കൈയേറാൻ ഔദ്യോഗികതലത്തിൽ നടത്തിയ കരുനീക്കങ്ങളിലേക്ക് വെളിച്ചം വീശുന്ന പരമ്പര ഇന്നുമുതൽ നിലപാട് പേജിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.