മഴയൊന്ന് കനത്താൽ കേരളത്തിലെ 14 ജില്ലാ കലക്ടർമാരുടേയും സമൂഹമാധ്യമ അക്കൗണ്ടുകളുടെ കമന്റ് ബോക്സിൽ നിറയുക സ്കൂൾ അവധി ആവശ്യപ്പെട്ടുള്ള കുട്ടികളുടെ സന്ദേശങ്ങളാവും. ഇതിൽ വ്യത്യസ്തമായൊരു ആവശ്യമാണ് വയനാട് ജില്ലാ കലക്ടറുടെ മുമ്പാകെ എത്തിയത്. ഇനി ലീവ് തരല്ലേ എന്നാണ് ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ആവശ്യം.
സഫൂറയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ കലക്ടർ പറയുന്നതിങ്ങനെ:
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയിൽ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ് ഈ സന്ദേശത്തിന് !മിടുക്കരാണ് നമ്മുടെ മക്കൾ. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക് നോക്കാൻ കഴിയുന്ന മിടുക്കർ. ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം, വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും വളർന്ന് വരുന്ന ഈ തലമുറയെ ഓർത്തെന്ന് കലക്ടർ എ.ഗീത ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.