ഇന്ധനവില വർധനയിൽ ഗൂഢാലോചനയെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പി യും എണ്ണക്കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഇന്ധനവില സര്‍വകാല ​െറ​േക്കാര്‍ഡിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപ കടന്നു. ഡീസലിന് 73 രൂപയിലധികമായി.

ബഹുരാഷ്​​ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബി.ജെ.പി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇതിനു പിന്നില്‍ വലിയ അഴിമതിയുണ്ട്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന ഇത്തരം വഴിവിട്ട സഹായങ്ങളില്‍നിന്നുലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി രാഷ്​ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്​താവനയിൽ ആരോപിച്ചു.

മുമ്പ് ഇന്ധനവില വര്‍ധിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് ​െവച്ചാണ് കേരളത്തില്‍ ഇന്ധനവില പിടിച്ചുനിര്‍ത്തിയത്. ഇടതു സര്‍ക്കാറാകട്ടെ ബി.ജെ.പി സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Oil Price: Ramesh Chennithala Opposition -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.