ഓ​ഖി: മുന്നറിയിപ്പ്​ നൽകിയില്ല; വന്‍വീഴ്ച

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ന്യൂ​ന​മ​ർ​ദ​ത്തെ​ക്കു​റി​ച്ചും ‘ഓ​ഖി’ ചു​ഴ​ലി​ക്കാ​റ്റി​നെ​ക്കു​റി​ച്ചും നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​ട്ടും മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​തി​ല്‍ സം​സ്​​ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് വ​ന്‍വീ​ഴ്ച പ​റ്റി.​ 
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ ഒാ​ഷ്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​െൻറ​റി​​െൻറ​യും (ഇ​ൻ​കോ​യ്​​സ്) ജാ​ഗ്ര​ത നി​ർ​ദേ​ശം അ​പ്പാ​ടെ അ​വ​ഗ​ണി​ച്ചു. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ത​ന്നെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യി​രു​ന്നു. 

വീ​ഴ്​്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​മ്മ​തി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്കു​ന്ന വാ​ദ​മാ​ണ്​ അ​ദ്ദേ​ഹം നി​ര​ത്തി​യ​ത്​. വ്യാ​ഴാ​ഴ്​​ച​ ഉ​ച്ച​ക്ക്​ 12ന്​ ​മാ​ത്ര​മാ​ണ്​ ചു​ഴ​ലി​ക്കാ​റ്റ്​ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തെ​ന്നും എ​ന്നാ​ൽ ന്യൂ​ന​മ​ർ​ദം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ്​ നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചു. 
എ​ന്നാ​ൽ, ‘ബ​ന്ധ​പ്പെ​ട്ട​വ​ർ’ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത​താ​ണ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ജാ​ഗ്ര​താ നി​ർ​ദേ​ശം​ ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ്​ നൂ​റു​ക​ണ​ക്കി​ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ടു​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. എ​ന്നാ​ൽ ‘ഒാ​ഖി’​യെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും ന്യൂ​ന​മ​ർ​ദം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ മാ​ത്ര​മാ​ണ്​ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച​തെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​മാ​ണ്​ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ്​ സം​ബ​ന്ധി​ച്ച വി​വ​രം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​പ്പോ​ലും അ​റി​യി​ച്ച​ത്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11 ഒാ​ടെ​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ  ക​ന്യാ​കു​മാ​രി ഭാ​ഗ​ത്ത് ശ​ക്​​തി​യാ​യ ന്യൂ​ന മ​ർ​ദ​മു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം  ബു​ധ​നാ​ഴ്​​ച രാ​വി​ലെ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ മാ​ത്ര​മാ​ണ്​ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. 

Tags:    
News Summary - Okhi cyclone: Government neglect warning - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.