കോട്ടയം: ഒാഖി ചുഴലിക്കാറ്റിൽപെട്ട് ഇനിയും രക്ഷിക്കാനാവാതെ കടലിൽ കുടുങ്ങിയവരുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് കടുത്ത ആശങ്ക. തീരദേശ മേഖലയിൽ ഉയരുന്ന പ്രതിഷേധവും സർക്കാറിെൻറ ഉറക്കം കെടുത്തുന്നു. സ്ഥിതിഗതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമായെന്ന വിലയിരുത്തലും ശക്തമാണ്.
ലഭ്യമായ കണക്ക് അനുസസരിച്ച് 90-100 പേരെങ്കിലും ഇനിയും കടലിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ അധികൃതർ നൽകുന്ന വിവരം. എന്നാൽ, എണ്ണം ഇതിലധികമാണെന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലത്തീൻസഭ സർക്കാറിന് നൽകിയ കണക്ക് ഇരട്ടിയുമാണ്. കണക്കുകളുടെ കാര്യത്തിൽപോലും വ്യക്തത വരുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിയാത്തതും മുഖ്യമന്ത്രിയുടെ ഒാഫിസിനെ ചൊടിപ്പിച്ചു. ഇക്കാര്യത്തിൽ പ്രകടമായ ഉദ്യോഗസ്ഥ വീഴ്ച മുഖ്യമന്ത്രിയുടെ ഒാഫിസ് മറച്ചുവെക്കുന്നുമില്ല. ദുരന്തത്തിനുശേഷവും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നുതന്നെയാണ് സർക്കാർ നിഗമനം. റവന്യൂ വകുപ്പിെൻറ വീഴ്ചയാകും ഗൗരവമായി കാണുക. റവന്യൂ മന്ത്രിയുടെ മൗനവും ഉദ്യോഗസ്ഥരുെട വീഴ്ചകളും മറ്റുമന്ത്രിമാരും ചൂണ്ടിക്കാട്ടുന്നു. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാറിന് വ്യക്തതയില്ലെന്നും റവന്യൂ ഉന്നതർ അറിയിച്ചു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം വിഷയം ഗൗരവമായി ചർച്ചചെയ്യുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് തയാറാക്കി. പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതാകും പാക്കേജ്. നശിച്ച മത്സ്യബന്ധന ഉപകരണങ്ങൾക്കും നഷ്ടപരിഹാരം നൽകും. ഒാഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന വിവാദവും പ്രധാന ചർച്ചയാകും. ദുരന്തനിവാരണ അതോറിറ്റിയുടെ വീഴ്ചകളും ബന്ധെപ്പട്ടവർക്കെതിരെ ശക്തമായ നടപടികളും മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. ദുരന്തനിവാരണ അേതാറിറ്റിയുടെ തലപ്പത്തെ ചേരിപ്പോരും സർക്കാർ ഗൗരവമായി കാണും. ഇതുസംബന്ധിച്ച് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയിൽനിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. അതോറിറ്റി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.