മഞ്ചേരി: മലപ്പുറത്ത് വീണ്ടും കോവിഡ് മരണം. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കമ്പക്കോടൻ കോയാമു (82) ആണ് മരിച്ചത്. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അല്‍ഷിമേഴ്സ് രോഗത്തിനും തുടര്‍ച്ചയായി മരുന്ന് കഴിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു. ശക്തമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 29നാണ് അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 ഐ.സി.യുവിലേക്ക് മാറ്റി.
ക്രിട്ടിക്കല്‍ കെയര്‍ ടീം നടത്തിയ പരിശോധനയില്‍ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്നിവ കണ്ടെത്തി. തുടർന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിൻറെ നിര്‍ദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നല്‍കി.
രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാല്‍ ഇന്‍ടുബേറ്റ് ചെയ്യുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ശനിയാഴ്ച രാവിലെ 10.30ഓടെ മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങി.
ഇദ്ദേഹത്തിൻറെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേര്‍ കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.