പെരുന്നാൾ-ഒാണം: ബാഗേജുകൾക്ക്​ പ്രത്യേക സർവീസുമായി ഒമാൻ എയർ

കരിപ്പൂർ: ബലി പെരുന്നാൾ, ഒാണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് വരുന്ന പ്രവാസികളുെട ബാഗേജുകൾ എത്തിക്കുന്നതിന് മാത്രമായി മസ്കത്തിൽ നിന്നും പ്രത്യേക സർവീസുമായി ഒമാൻ എയർ. കഴിഞ്ഞ കുറച്ച് ദിവസമായി മുഴുവൻ യാത്രക്കാരുമായാണ് വിമാനം സർവീസ് നടത്തുന്നത്. കൂടാതെ, കാലാവസ്ഥ മോശമായതിനാൽ കോഴിക്കോട് ഇറങ്ങാൻ പറ്റിയില്ലെങ്കിൽ തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുന്നതിനായി മൂന്നോ നാലോ ടൺ അധിക  ഇന്ധനവും നിറച്ചാണ് സർവീസുകൾ.  

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ മസ്കത്ത്-കൊച്ചി സർവീസ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇതോടെ പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്കുളളവരും കോഴിക്കോട് വഴിയാണ് വന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി മുഴുവൻ യാത്രക്കാരുടെയും ബാഗേജുകൾ കയറ്റാൻ സാധിക്കാറില്ല. ഇൗ യാത്രക്കാരിൽ അധികവും പെരുന്നാൾ, ഒാണം കുടുംബത്തിനോടൊപ്പം ചെലവഴിക്കാൻ എത്തിയവരായിരുന്നു. ഇവർക്കുളള പ്രയാസം കണക്കിലെടുത്താണ് ഒമാൻ എയർ യാത്രക്കാരെ ഒഴിവാക്കി ബാഗേജുകൾ മാത്രമായി അധിക സർവീസ് നടത്തിയത്. 

535 ബാഗേജുകളുമായി ബുധനാഴ്ച പുലർച്ചെയാണ് വിമാനം കരിപ്പൂരിൽ എത്തിയത്. ബാഗേജുകൾ ഇറക്കിയതിന് ശേഷം 1.15 ഒാടെ വിമാനം മസ്കത്തിലേക്ക് തിരിച്ചുപോയി. മുഴുവൻ ബാഗേജുകളും യാത്രക്കാരുടെ വീട്ടിലെത്തിച്ചു നൽകുമെന്ന് കരിപ്പൂരിലേക്ക് ബാഗേജിനായി വരുന്നവർക്ക് ടാക്സി നിരക്ക് നൽകുമെന്നും  ഒമാൻ എയർ അധികൃതർ അറിയിച്ചു. 

കരിപ്പൂരിൽ ആദ്യമായാണ് ഗൾഫിൽ അകപ്പെട്ട ബാഗേജുകൾ എത്തിക്കുന്നതിന് മാത്രമായി ഒരു വിമാന കമ്പനി പ്രത്യേക സർവീസ് നടത്തുന്നത്. സാധാരണ തിരക്ക് കുറഞ്ഞതിന് ശേഷമുളള ദിവസങ്ങളിൽ ഘട്ടംഘട്ടമായാണ് ബാഗേജുകൾ എത്തിക്കാറുളളത്. ഇതിനാൽ കൃത്യസമയത്ത് ഉടമസ്ഥർക്ക് സാധനം പലപ്പോഴും ലഭിക്കാറില്ല. ആഘോഷ സമയങ്ങളിൽ ബാഗേജ് വൈകുന്നതായി യാത്രക്കാർ നിരന്തരമായി പരാതിപ്പെടാറുണ്ട്. 

Tags:    
News Summary - Oman Air's Special Service for Baggage - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.