മലപ്പുറം: എടവണ്ണപ്പാറ ഓമാനൂർ ചെത്തുപാലത്ത് തട്ടിക്കൊണ്ടുപോകൽ ശ്രമം ആരോപിച് ച് മർദിച്ച സംഭവത്തിൽ സ്കൂൾ വിദ്യാർഥിയെ ബന്ധുവീട്ടിലേക്ക് മാറ്റാൻ ചൈൽഡ് വെൽഫെ യർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഉത്തരവ്. കുട്ടിയെ ബുധനാഴ്ച സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജ രാക്കിയിരുന്നു.
തുടർന്ന് നടന്ന സിറ്റിങ്ങിന് ശേഷമാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിക്ക് നേരെ ഭീഷണിയുള്ളതായി ചൈൽഡ്ലൈൻ സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാേജഷ് ഭാസ്കർ അറിയിച്ചു.
രണ്ട് മാസത്തേക്കാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ നിർദേശിച്ചത്. തുടർന്ന് നവംബർ 20ന് വീണ്ടും സമിതിയുെട മുന്നിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഈ കാലയളവിൽ കുട്ടിക്ക് മാതാപിതാക്കളെ കാണാനും വീട്ടിലേക്ക് വരാനും സ്വാതന്ത്ര്യമുണ്ട്. ആവശ്യം വരുന്നപക്ഷം പൊലീസിെൻറ സഹായം തേടാം. നിലവിൽ പഠിച്ച സ്കൂളിൽതന്നെ പോകാനാണ് വിദ്യാർഥി താൽപര്യപ്പെട്ടത് എന്നതിനാൽ ഇവിടെതന്നെ തുടർന്ന് പഠിക്കാനും സമിതി അനുമതി നൽകി. അതേസമയം, കുട്ടിക്ക് ബുധനാഴ്ച രാവിലെ ചൈൽഡ്ലൈൻ നേതൃത്വത്തിൽ ആദ്യഘട്ട കൗൺസലിങ് നൽകി.
ഡോ. കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ് കൗൺസലിങ് നടത്തിയത്. പരീക്ഷ പേപ്പർ ലഭിക്കുമെന്ന പേടിയിൽ സ്കൂളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പറഞ്ഞതെന്ന് കുട്ടി വ്യക്തമാക്കി.
നേരേത്ത കണ്ട മലയാളം സിനിമയിലെ ദൃശ്യങ്ങൾ ഓർത്തെടുത്താണ് സംഭവം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.