ഉമ്മൻചാണ്ടിയുടെ മാതൃ സഹോദരി പുത്രൻ നിര്യാതനായി

കുന്നംകുളം: മുൻ മുഖ്യമന്ത്രി പരേതനായ ഉമ്മൻ ചാണ്ടിയുടെ മാതൃ സഹോദരി പുത്രനും മണർകാട് സെന്റ് മേരീസ്‌ പള്ളി വികാരി റവ. ഫാ. ഇ.ടി. കുര്യാക്കോസ് ഇട്ടിയാടത്ത് കോർ എപ്പിസ്കോപ്പയുടെ മരുമകനും കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി മുൻ ട്രസ്റ്റിയുമായ തൃശൂർ കാരിക്കത്തു ലെയ്ൽ ചുങ്കത്തു വീട്ടിൽ പരേതനായ ജോണിയുടെ മകൻ താരപ്പൻ ജോൺ (സുകു 69) നിര്യാതനായി.

സംസ്കാര ശുശ്രുഷ ഞായറാഴ്ച രാവിലെ 11ന് തൃശൂരിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചക്ക് ഒന്നിന് ആർത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഏലിയാമ്മ (മോൾ) മണർകാട് ഇട്ടിയാടത്തു കുടുംബാംഗമാണ്. മക്കൾ:* അനു (ആർക്കിടെക്ട്, കാനഡ), അഞ്ജു (ആർക്കിടെക്ട്, എറണാകുളം), അഖില (പി.ജി വിദ്യാർഥിനി, യു.കെ). മരുമക്കൾ: വിശാൽ (എൻജിനീയർ , കാനഡ), ദിലീപ് (ചാർട്ടേഡ് അക്കൗണ്ടന്റ്, മസ്കത്ത്).

Tags:    
News Summary - Ommen chandi relative death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.