തിരുവനന്തപുരം: ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി തന്നെ അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉമ്മൻ ചാണ്ടി. സത്യത്തിൽനിന്ന് വ്യതിചലിച്ച് ഒരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് തെൻറ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും സോളാർ കമീഷൻ റിപ്പോർട്ടോ അതിെൻറ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്ത സർക്കാർ നടപടി സംശയങ്ങൾ വർധിപ്പിക്കുന്നു. വിവാദങ്ങൾ സൃഷ്ടിച്ച് ഭരണ പരാജയം മറച്ചുവെക്കാനും മുഖം നഷ്ടപ്പെട്ട ഗവൺമെൻറിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണിത്. മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ മുൻമന്ത്രി ടി.കെ. ഹംസ വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്.
ഗവൺമെൻറിന് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു. കമീഷൻ റിപ്പോർട്ട് അതേപടി സ്വീകരിെച്ചന്നുപറയുകയും അതിന്മേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമീഷെൻറ കണ്ടെത്തലുകളെ കുറിച്ച് നിശ്ശബ്ദത പാലിച്ചത് അത്ഭുതകരമാണ്. േടംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.
കമീഷേൻറതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമീഷേൻറത് തന്നെയാണോയെന്നും കമീഷൻ തന്നെ എത്തിയ നിഗമനങ്ങൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല. കമീഷൻ റിപ്പോർട്ടിെൻറ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കുവേണ്ടത് മാത്രം, വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചും ഏകപക്ഷീയമായ നിയമോപദേശം സ്വീകരിച്ചും സർക്കാർ പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. റിപ്പോർട്ടിെൻറ കോപ്പിക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാലുടൻ നിയമനടപടികളുമായി മുന്നോട്ടു പോകും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.