റോഡ് ബ്ലോക്ക് ചെയ്ത് പൊലീസിന്റെ ഓണാഘോഷം

പുന്നയൂർക്കുളം: സ്റ്റേഷനു മുന്നിൽ തിരക്കേറിയ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസിന്റെ ഓണാഘോഷം. വടക്കക്കോട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അമൃത രംഗന്റെ നേതൃത്വത്തിലാണ് സ്റ്റേഷനു മുന്നിൽ റോഡ് തടസ്സപ്പെടുത്തിയത്. വടംവലി, കസേരകളി തുടങ്ങി ഓണ വിഭവങ്ങളെല്ലാം തിമിർത്താടിയ ശേഷമാണ് ആഘോഷം അവസാനിപ്പിച്ചത്.


എസ്.എച്ച്.ഒ ഉൾപ്പടെ എല്ലാ പൊലീസും പരിപാടിയിൽ പങ്കെടുത്തു. വനിതാ പൊലീസും വിട്ടുനിന്നില്ല. സ്റ്റേഷന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് റോഡിൽ കസേര കളിയും ഓണവും ആഘോഷിച്ചത്. മലപ്പുറം ജില്ലയിൽ പൊതുനിരത്തിലൂടെ ഓണമാഘോഷിച്ചവർക്കെതിരെ ലാത്തിവീശിയ പൊലീസിന്റെ വാർത്ത വന്നതോടെ രണ്ടിടത്ത് രണ്ട് നീതിയെന്ന്‌ പറഞ്ഞ് നാട്ടുകാർ അത്ഭുത പെട്ടിരിക്കുകയാണ്. ആഘോഷത്തിന്റെ പടങ്ങൾ സമൂഹ മാധ്യമത്തിലിട്ട് ആഘോഷമാക്കാനും എസ്. എച്ച്. ഒ മറന്നില്ല. എന്നാൽ പിന്നീട് അവ വിൻവലിക്കുകയും ചെയ്തു.

Tags:    
News Summary - Onam celebration by police by blocking the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.