തിരുവനന്തപുരം: ബലൂണുകൾ, തോരണങ്ങൾ, അലങ്കാരങ്ങൾ.. കെ.എസ്.ആർ.ടി.സിയുടെ ഇൗ ഫാസ്റ്റ് പാസഞ്ചർ ഇന്നോയോടിയത് ഒാണവണ്ടി യായാണ്. കയറിയാൽ സീറ്റ് പിടിക്കാനുള്ള നെേട്ടാട്ടങ്ങളായിരിന്നില്ല. ബസ് അലങ്കരിച്ചൊരുക്കാനുള്ള തത്രപ്പാടിലായ ിരുന്നു യാത്രക്കാരെല്ലാം, അക്ഷരാർഥത്തിൽ ഉത്രാടത്തിനെ മുന്നേ മറ്റൊരു ഉത്രാടപ്പാച്ചിൽ. കിളിമാനൂർ ഡിപ്പോയില െ സെക്രട്ടറിയേറ്റ് ബസ്സെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട ഒാണാഘോഷത്തിന് വേദിയായത്.
സ്ഥിരം യാത് രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയുെട നേതൃത്വത്തിൽ ‘ഒാടുന്ന ബസ്സിൽ ഒരോണം’ എന്ന തലവാചകത്തിലായിരുന്നു ആ ഘോഷ പരിപാടികൾ. ഒായൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിെൻറ മുൻഭാഗം അലങ്കരിച്ചിരുന്നു. തുടർന്ന് ഒാരോ സ്റ്റോപ്പിൽ നിന്ന് യാത്രക്കാർ കയറിത്തുടങ്ങിയേതാടെ ബസ്സിനുള്ളിലെ ‘ആഘോഷക്കമ്മറ്റി’യിൽ ആളും ആവേശവുംകൂടി.
ഉത്സവാരവത്തോടെയായിരുന്നു ബസ്സിനുൾവശം അണിയിച്ചൊരുക്കുകൾ ജോലികൾ, അതും വണ്ടല ഒാടുേമ്പാൾ തന്നെ. വർണബലൂണുകൾ വീർപ്പിക്കലും ഒാണാശംസ സ്റ്റിക്കർ പതിക്കലുമെല്ലാം തകൃതി. പതിവ് യാത്രക്കാരല്ലാത്തവർക്ക് ആദ്യം അമ്പരന്നെങ്കിലും കാര്യം മനസ്സിലായതോടെ ആഘോഷത്തിൽ അവരും സജീവമായി. പുറത്ത് മഴ തകർക്കുേമ്പാഴും അതിനേക്കാളും ശക്തിയിലായിരുന്നു ബസ്സിനുള്ളിലെ ആഘോഷപ്പെരുമഴ.
പോങ്ങനാട് പിന്നിട്ടേതാടെ റോഡ് വശം ചേർത്ത് ബസ് നിർത്തി. ഡ്രൈവർ വാതിൽ തുറന്ന് യാത്രക്കാരുടെ ഭാഗത്തേക്ക്. സമയം തെറ്റാതെ യാത്രക്കാരെ ഒാഫീസുകളിലെത്തിക്കുന്ന കെ.എസ്.ആർ.ടി.സിയി ജീവനക്കാരെ ഒാണസമ്മാനം നൽകൽ ചടങ്ങായിരുന്നു പിന്നീട്. വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയവരെ മാത്രമല്ല, സ്ഥിരമായി ഉൗഴം മാറി എത്തുന്ന പത്ത് പേർക്കാണ് ഒാണക്കോടി സമ്മാനിച്ചത്. ഡ്യൂട്ടിയില്ലാത്തവർ ഒാണച്ചടങ്ങിൽ പെങ്കടുക്കാൻ േവണ്ടി മാത്രം എത്തിയതും ചടങ്ങുകളെ ഉൗഷ്മളമാക്കി. കയ്യടിയോടെയാണ് യാത്രക്കാർ ജീവനക്കാരെ ആദരിക്കൽ എതിരേറ്റത്.
പിന്നാലെ യാത്രക്കാർക്കെല്ലാം ഓണ സമ്മാനമായി പ്രകൃതി സൗഹൃദ വിത്ത് പേനയും ( സീഡ് പെൻ) നൽകി. മധുരവിതരണവും ബസിനുള്ളിൽ നടന്നു. സ്ഥിരം യാത്രക്കാർ ഏറെയുള്ളതിൽ ബസ് എവിടെയെത്തി, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിനു് വേണ്ടിയാണ് " സെക്രട്ടറിയേറ്റ് ബസ് " എന്ന പേരിൽ വാട്ട് സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഇതിനു് പുറമേ സർവീസിൽ നിന്ന് വിരമിക്കിച്ച ബസിലെ സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്നേഹാദരം നൽകിയും വാട്ട് സാപ്പ് ഗ്രൂപ്പ് ശ്രദ്ധേയമായിരുന്നു.
ഇറിഗേഷൻ വകുപ്പിൽ നിന്ന് ജനിയർ സൂപ്രണ്ടായി വിരമിച്ച മടവൂർ വിളയക്കാട് സ്വദേശി മണികണ്ഠൻ സാറിനാണ് ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ബസിനുള്ളിൽ തന്നെ യാതയയപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.