തിരുവനന്തപുരം: ഓണം ഡ്രൈവിൽ 17 ദിവസം കൊണ്ട് എക്സൈസ് വകുപ്പെടുത്തത് 7164 കേസുകള്‍. രണ്ടര കോടിയുടെ മയക്കുമരുന്ന് പിടിച്ചു. ആഗസ്റ്റ് എട്ട് മുതൽ 24 വരെയുള്ള ഈ കണക്കിൽ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളിൽ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളിൽ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്.പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളിൽ 5147 പേരെ പ്രതിചേർത്തു. ഇവർക്ക് 10.66 ലക്ഷം രൂപ പിഴ ചുമത്തി. സെപ്റ്റംബർ അഞ്ചുവരെ ഓണം സ്പെഷൽ ഡ്രൈവ് തുടരും. സംസ്ഥാന-ജില്ല-താലൂക്ക് തലത്തിൽ കൺട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് കമീഷണറേറ്റിലെ കൺട്രോള് റൂം നമ്പർ: 9447178000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.