സ്‌പെഷൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവകുപ്പി​െൻറ സ്‌പെഷൽ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്​റ്റ്​ രണ്ട്​, മൂന്ന്​ തീയതികളിലും പി.എച്ച്​.എച്ച്​ വിഭാഗത്തിന് ആഗസ്​റ്റ്​ നാലുമുതൽ ഏഴുവരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്​റ്റ്​ ഒമ്പതുമുതൽ 12 വരെയും എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്​റ്റ്​ 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും. സ്‌പെഷൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28ന് അവസാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.