പാലക്കാട്: ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ശർക്കയിൽ ഭൂരിഭാഗവും വിതരണയോഗ്യമല്ലെന്ന് പരിശോധന ഫലം വന്നതോടെ ശർക്കര വാങ്ങിയ ഉപഭോക്താക്കൾ ആശങ്കയിൽ.
കോന്നി സി.എഫ്.ആർ.ഡി മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ പല ഡിപ്പോകളിലും വിതരണത്തിനെത്തിയത് മോശം ശർക്കരയെന്ന് തെളിഞ്ഞിരുന്നു. ഫലം വരുംമുമ്പേ ഇവ പലയിടത്തും ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞിരുന്നു.
കോനുപറമ്പൻ ട്രേഡേഴ്സ്, മാർക്കറ്റ്ഫെഡ് എന്നീ കമ്പനികളുടെ ശർക്കര ദേശീയ അംഗീകാരമുള്ള ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം മാത്രം സ്റ്റോക് വരവുവെച്ചാൽ മതിയെന്നാണ് സപ്ലൈകോ മാനേജ്മെൻറ് ഡിപ്പോ മാനേജർക്ക് നൽകിയ നിർദേശം. കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പും വിജിലൻസ് ആൻറികറപ്ഷൻ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിൽ ശേഖരിച്ച ശർക്കര വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഇവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഡിപ്പോ മാനേജർമാർക്കും ക്യു.ഐ ഓഫിസർക്കും സപ്ലൈകോ എ.ജി.എം. നിർദേശം നൽകി. ഒറ്റപ്പാലം ഡിപ്പോയിലേക്ക് എത്തിയ എ.വി.എൻ ട്രേഡേഴ്സിെൻറ മൂന്ന് ലോഡ് ശർക്കരയാണ് ഗുണമേന്മയില്ലാത്തതിനാൽ ഡിപ്പോ മാനേജർ കഴിഞ്ഞയാഴ്ച തിരിച്ചയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.