ഓണം പാല്‍ വില്‍പ്പനയിൽ മിൽമക്ക് മികച്ച നേട്ടം

തിരുവനന്തപുരം :ഓണക്കാലത്തെ നാലു ദിവസത്തെ പാൽവിൽപ്പനയിൽ എക്കാലത്തെയും വലിയ നേട്ടമാണ് മിൽമ സ്വന്തമാക്കിയത്. ഈമാസം നാല് മുതല്‍ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലായി 94,59,576 ) ലിറ്റര്‍ പാക്കറ്റ് പാൽ വിറ്റു.

ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധിക (35,11,740) ലിറ്റര്‍ പാല്‍ വില്‍പ്പനയാണ് നടന്നത്. തൈര് വില്‍പ്പനയിലും മില്‍മ നേട്ടമുണ്ടാക്കി.

നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈര് വിറ്റു. എട്ടു ലക്ഷത്തോളം പാലട പായസം മിക്സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്യാനും സാധിച്ചു.

മിൽമയുടെ ഈ നേട്ടം ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ്. പ്രതികൂലമായ നിരവധി പ്രതിസന്ധികളെ നേരിട്ട് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം മിൽമ ഭരണ സമിതി നടത്തി എന്നതും എടുത്ത് പറയേണ്ടതാണ്. ക്ഷീരകർഷകരുടേയും പൊതുജനങ്ങളുടേയും ക്ഷേമവും, താൽപര്യങ്ങളും ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ നന്മയായി മുന്നോട്ട് പോകാൻ മിൽമക്ക് കഴിയട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Onam milk sales good for Malmak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.