തിരുവനന്തപുരം: ഓണ അവധിദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് മാന്വലായി വ്യാപാരം നടത്തിയവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാലിെൻറ മേൽനോട്ടത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാറിനാണ് അന്വേഷണചുമതല. തിരുവോണത്തിനും മൂന്നാം ഓണത്തിനും ചതയത്തിനും കടകൾ തുറന്ന വ്യാപാരികളുടെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ ജില്ല സപ്ലൈ ഓഫിസർമാർക്ക് സിവിൽ സപ്ലൈസ് ഡയറക്ടറർ നിർദേശം നൽകി.
പ്രാഥമികാന്വേഷണത്തിൽ മൂന്ന് ദിവസങ്ങളിലും ഇ-പോസ് മെഷീൻ പ്രവർത്തിച്ചതായും റേഷൻ സാധനങ്ങൾ, കിറ്റ് എന്നിവ വിതരണം ചെയ്തെന്നും കണ്ടെത്തി.. സർവർ, നെറ്റ്വർക്ക് തകരാറിനെതുടർന്ന് കഴിഞ്ഞമാസം 29നാണ് മാന്വൽ ഇടപാടിലൂടെ റേഷൻ വിതരണം നടത്താൻ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയത്.
കാലതാമസം കണക്കിലെടുത്ത് ആഗസ്റ്റിലെ വിതരണം സെപ്റ്റംബർ അഞ്ചുവരെ നീട്ടുകയും ചെയ്തു. ഇത് മുതലെടുത്താണ് അവധി ദിനങ്ങളിൽ കട തുറന്നത്. തിരുവോണ ദിനത്തിൽപോലും ഭക്ഷ്യവകുപ്പിെൻറ അനുമതിയില്ലാതെ 37 ഇടപാടുകളാണ് സംസ്ഥാനത്ത് നടന്നത്.
അവിട്ടദിനത്തിൽ 525ഉം പൊതുഅവധിയായ ചതയദിനത്തിൽ 3604 ഉം ഇടപാടുകൾ നടന്നു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കടകൾ തുറന്നത്. അവധി ദിവസങ്ങളിൽ അനധികൃത വ്യാപാരം നടത്തുന്നവർക്കെതിരെ പിഴ ചുമത്താൻപോലും ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.