അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ . ശൈവ വിവാഹം കഴിഞ്ഞെന്നും ആരോപണമുണ്ട്. കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന ശരത് മണി (20) നെയാണ് അടിമാലി സി.ഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്ത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ വെച്ചാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് ഹാജരാക്കിയപ്പാേൾ പ്രായപൂർത്തി ആയില്ലെന്ന് മനസിലാക്കിയ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശരത് മണി ഭർത്താവ് എന്നാണ് ആശുപത്രിയിൽ പറഞ്ഞത്.
ഇതോടെ ശൈശവ വിവാഹമാണെന്ന നിലയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ മാരായ ടി.എം. നൗഷാദ്, പ്രവീൺ, എ. എസ്.ഐമാരായ ടി.വി ലേഖ, സിന്ധുമാേൾ, എസ്.സി.പി ഒ മാരായ ഷാജി, ലാൽ ജോസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.