കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു മരണംകൂടി. പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീന ജോസാണ് (സാലി - 45) ശനിയാഴ്ച രാത്രി മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ മകൾ ലിബിനയും (12) സ്‌ഫോടനത്തിൽ മരിച്ചിരുന്നു.
അതിഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു റീന. മകൻ പ്രവീൺ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. രാഹുലാണ് റീനയുടെ മറ്റൊരു മകൻ. സംഭവത്തിൽ 17 പേർ ചികിത്സയിലുണ്ട്. എട്ടുപേർ ഐ.സി.യുവിലും ഒമ്പതുപേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.