Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി സ്ഫോടനം:...

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

text_fields
bookmark_border
reena jose 0987
cancel
camera_alt

റീന ജോസ് 

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു മരണംകൂടി. പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീന ജോസാണ്​ (സാലി - 45) ശനിയാഴ്ച രാത്രി മരിച്ചത്‌. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ മകൾ ലിബിനയും (12) സ്‌ഫോടനത്തിൽ മരിച്ചിരുന്നു.

അതിഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു റീന. മകൻ പ്രവീൺ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. രാഹുലാണ് റീനയുടെ മറ്റൊരു മകൻ. സംഭവത്തിൽ 17 പേർ ചികിത്സയിലുണ്ട്​. എട്ടുപേർ ഐ.സി.യുവിലും ഒമ്പതുപേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery Blast
News Summary - One more death in kalamassery blast
Next Story