തിരുവല്ല: 13 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഒരു യുവാവ്കൂടി അറസ്റ്റിൽ. കുന്നന്താനം പാലക്കാത്തകിടി മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ ജിബിൻ ജോണിനെയാണ് (ഇട്ടി -26) അന്വേഷണസംഘം തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് പിന്നാലെ പീഡനത്തിന് ഇരയായ പെൺകുട്ടി മെനഞ്ചൈറ്റിസ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്.
കീഴ്വായ്പൂര് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാർച്ചിൽ കുമളി തോട്ടക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് (26) അറസ്റ്റിലായിരുന്നു. തുടർന്ന് ജൂൺ 20ന് തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. സാക്ഷിമൊഴികളും പെൺകുട്ടിയുടെ മൊബൈൽനമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ജിബിൻ ജോണിലേക്ക് എത്തിയത്.
പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽനിന്ന് 20ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരികയാണെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.