പിടിയിലായ അനുരാജ്

കളമശ്ശേരി പോ​ളി​ടെ​ക്നി​ക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച വിദ്യാർഥി പിടിയിൽ

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്.

അനുരാജ് ആണ് കോളജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മറ്റ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. നാലു കിലോഗ്രാം കഞ്ചാവ് വാങ്ങിയ അനുരാജ്, രണ്ടുകിലോഗ്രാം ഹോസ്റ്റലിൽ എത്തിച്ചെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

കോളജിൽ കഞ്ചാവ് എത്തിച്ചതിന്‍റെ ഇടനിലക്കാരായ പൂർവ വിദ്യാർഥികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വ്യാ​ഴാ​ഴ്ച രാ​ത്രിയിലാണ് ക​ള​മ​ശ്ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ്​ വേ​ട്ട നടന്നത്. ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ ര​ണ്ടു​കി​​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ഹോ​ളി ആ​ഘോ​ഷ​ത്തി​ന്​ ഹോ​സ്റ്റ​ലി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ള​ജി​ന്‍റെ പെ​രി​യാ​ർ ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന.

കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ്​ ​ചെ​യ്തു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കൊ​ല്ലം വി​ല്ലു​മ​ല പു​ത്ത​ൻ​വീ​ട്​ അ​ട​വി​ക്കോ​ണ​ത്ത്​ എം. ​ആ​കാ​ശ്​ (21), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ കാ​ട്ടു​കൊ​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20), കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജ്​ (21) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

50ഓ​ളം പേ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘം സം​യു​ക്ത​മാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​നു​മ​തി​യോ​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച പ​രി​​ശോ​ധ​ന പു​ല​ർ​ച്ചെ നാ​ലി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. ആ​കാ​ശ് താ​മ​സി​ക്കു​ന്ന എ​ഫ് 39 മു​റി​യി​ൽ നി​ന്ന്​ 1.909 കി​ലോ ക​ഞ്ചാ​വും ആ​ദി​ത്യ​നും അ​ഭി​രാ​ജും താ​മ​സി​ക്കു​ന്ന ജി 11 ​മു​റി​യി​ൽ​നി​ന്ന്​ 9.70 ഗ്രാം ​ക​ഞ്ചാ​വും പി​ടി​​ച്ചെ​ടു​ത്തു.

വ​ലി​യ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് അ​ല​മാ​ര​യി​ൽ​ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക്​ തൂ​ക്കി​ക്കൊ​ടു​ക്കാ​ൻ ത്രാ​സും മ​ദ്യം അ​ള​ക്കു​ന്ന​തി​നു​ള്ള ഗ്ലാ​സും പി​ടി​​​ച്ചെ​ടു​ത്ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്ന്​ മു​മ്പും ചെ​റി​യ തോ​തി​ൽ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​കാ​ശി​നെ കോ​ട​തി​ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു. ആ​ദി​ത്യ​നും അ​ഭി​രാ​ജി​നും സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - One more Student arrested in Kalamassery Polytechnic College Cannabis Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.