അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയുണ്ടായ മൂന്ന് യുവാക്കളിൽ ഒരാൾ ഗുരുതരാവസ്ഥയിൽ. മദ്യം നൽകിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീരിത്തോട് മടപ്പാറയിൽ മനോജ് (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38) എന്നിവരാണ് മദ്യം കഴിച്ചത്. ഇവരിൽ മനോജാണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അനുവും ഇവിടെ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് സുധീഷ് എന്നയാളെയാണ് അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ ഒമ്പതിന് അടിമാലി അപ്സര കുന്നിലാണ് സംഭവം നടന്നതെങ്കിലും പൊലീസ് വിവരം അറിഞ്ഞത് ഉച്ചക്ക് ശേഷമാണ്. മൂന്ന് പേർക്ക് മദ്യം പകർന്ന് നൽകിയെങ്കിലും സുധീഷ് കഴിച്ചില്ല. മദ്യം വഴിയിൽ കിടന്ന് കിട്ടിയതാണെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷിന്റെ നിലപാട്. ഇയാളെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മദ്യം കഴിച്ച മൂവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
മനോജ് രക്തം ശർദ്ദിച്ചതോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശാരീരിക അസ്വസ്ഥത കാട്ടിയ അനുവിനെയും ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞുമോനെയും കോട്ടയത്തിന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.